Today: 27 Apr 2024 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ നാല്‍പ്പതാം വെള്ളിയാഴ്ച ആചരണം ഭക്തിനിര്‍ഭരമായി
Photo #1 - Germany - Otta Nottathil - 40th_friday_celebrations_syro_malabar_cologne_neviges
നേവിഗസ്: മദ്ധ്യജര്‍മനിയിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ നേവിഗസില്‍ കൊളോണിലെ സീറോ മലബാര്‍ സമൂഹം നടത്തിയ നാല്‍പ്പതാം വെള്ളിയാഴ്ച ആചരണം പൂര്‍വാധികം ഭംഗിയായി.

മാര്‍ച്ച് 22 ന് വൈകുന്നേരം അഞ്ചു മണിയ്ക്ക് നേവിഗസിലെ മരിയന്‍ കത്തീഡ്രലിന്റെ താഴ്വരയില്‍ക്കൂടി നടത്തിയ ഭക്തിനിര്‍ഭരമായ കുരിശിന്റെ വഴിയോടെ ആചരണത്തിന് തുടക്കമായി. ഇന്‍ഡ്യന്‍ കമ്യൂണിറ്റി വികാരി ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎം.ഐ, ജോസുകുട്ടി പുന്നശേരില്‍, മേഴ്സി തടത്തില്‍ എന്നിവര്‍ കുരിശിന്റെ വഴിയ്ക്ക് നേതൃത്വം നല്‍കി.

തുടര്‍ന്ന് മരിയന്‍ കത്തീഡ്രലില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ എംസിബിഎസ് സഭാംഗം ഫാ. ടോം കൂട്ടുങ്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ തോമസ് ചാലില്‍ സിഎംഐ, ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎം.ഐ, ഫാ.റോബിന്‍ വടക്കയില്‍, ഫാ ബിനോയ് മുളക്കല്‍ സിഎംഐ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. നെല്‍വിന്റെ നേതൃത്വത്തില്‍ ബ്ളെസി, ഗ്ളെസി, ജിയോ, സാന്ദ്ര, അഞ്ജലി, ജെന്‍സി, നിക്കോള്‍, അഞ്ജന എന്നിവര്‍ നടത്തിയ ഗാനാലാപനം ശുശ്രൂഷകള്‍ക്ക് ഭക്തിസാന്ദ്രത പകര്‍ന്നു. ജോഷ്വ സഖറിയ, തിലോ ഹാന്നോ മൂര്‍, അലന്‍ എന്നിവര്‍ ശുശ്രൂഷികളായി.അലീന കോവള്ളൂര്‍ ലേഖനം വായിച്ചു.

ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും ആഹന്‍, എസ്സന്‍ എന്നീ രൂപതകളിലെയും സീറോ മലബാര്‍ സമൂഹം പങ്കെടുത്ത കുരിശിന്റെ വഴിയ്ക്കും മറ്റു ചടങ്ങുകള്‍ക്കും കൊളോണ്‍ ആസ്ഥാനമായ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയിലെ സെന്റ് മാര്‍ട്ടിന്‍ ബെര്‍ഗിഷസ്ലാന്റ് ഷ്വെല്‍മ് കുടുംബ കൂട്ടായ്മയാണ് ആതിഥേയത്വം വഹിച്ചത്. ഇന്‍ഡ്യന്‍ രീതിയിലുള്ള ലഘുഭക്ഷണവും ഒരുക്കിയിരുന്നു.

തിരുക്കര്‍മ്മാചരണത്തില്‍ പങ്കെടുത്തവര്‍ക്ക് കുടുംബകൂട്ടായ്മ പ്രസിഡന്റ് മേഴ്സി തടത്തില്‍ നന്ദി പറഞ്ഞു. മേഴ്സിയുടെ നേതൃത്വത്തില്‍ മേരിമ്മ അത്തിമൂട്ടില്‍, അമ്മിണി മണമയില്‍, സെബാസ്ററ്യന്‍ ഇട്ടന്‍കുളങ്ങര എന്നിവര്‍ പരിപാടികളുടെ നടത്തിപ്പില്‍ പങ്കാളികളായി. ആണ്ടുതോറും നടത്തിവരാറുള്ള ആചരണത്തില്‍ നിരവധി സന്യാസിനികള്‍ ഉള്‍പ്പടെ ഏതാണ്ട് ഇരുനൂറോളം പേര്‍ പങ്കെടുത്തു. മദ്ധ്യജര്‍മനിയിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മരിയന്‍ ഡോം എന്നറിയപ്പെടുന്ന നേവിഗസ് കൊളോണ്‍ അതിരൂപതയുടെ കീഴിലാണ്.
- dated 22 Mar 2024


Comments:
Keywords: Germany - Otta Nottathil - 40th_friday_celebrations_syro_malabar_cologne_neviges Germany - Otta Nottathil - 40th_friday_celebrations_syro_malabar_cologne_neviges,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മനി വിദേശ ജോലിക്കാരുടെ ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളില്‍ അഞ്ചാമത് Recent or Hot News
തുടര്‍ന്നു വായിക്കുക
weekend_shopping_59_percent_rebate_germany
ജര്‍മനിയില്‍ വാരാന്ത്യ ഷോപ്പിംഗില്‍ 59% വരെ വിലകുറവ് Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_to_germany_recruitment
കേരളത്തില്‍ നിന്ന് ജര്‍മനിയിലേക്ക് 200 നഴ്സുമാരുടെ റിക്രൂട്ട് ചെയ്യുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
കേരള സമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ 2024 ലെ ഈസ്ററര് വിഷു ഈദ് ആഘോഷങ്ങള്‍ വര്‍ണാഭമായി Recent or Hot News
തുടര്‍ന്നു വായിക്കുക
vote_for_UDF_oicc
യുഡിഎഫിന് വോട്ട് നല്‍കാന്‍ പ്രവാസി കുടുംബങ്ങളോട് ഒഐസിസിയുടെ അഭ്യര്‍ത്ഥന Recent or Hot News
തുടര്‍ന്നു വായിക്കുക
rishi_sunak_visited_berlin
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബര്‍ലിനില്‍
തുടര്‍ന്നു വായിക്കുക
germany_to_restart_palestine_aid
പലസ്തീനു വേണ്ടിയുള്ള സഹായം ജര്‍മനി പുനസ്ഥാപിക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us